DB College

പമ്പ കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് (ICWC 25) സമാപിച്ചു

പമ്പ കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് (ICWC 25) സമാപിച്ചു.
പരുമല ദേവസ്വം ബോർഡ് പമ്പ കോളേജിലെ ബോട്ടണി, സുവോളജി വിഭാഗങ്ങളും കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് (ICWC 25) വിജയകരമായി സമാപിച്ചു.
ഡിസംബർ 16-ന് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. ജെ. ജസ്റ്റിൻ മോഹൻ ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുരേഷ് എസ്. അധ്യക്ഷനായി. ഡോ. സി.പി. ഷാജി, പ്രൊഫ. ജയചന്ദ്രൻ വി.പി (ഒമാൻ), ഡോ. നവീൻകുമാർ (സൗദി അറേബ്യ) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
രണ്ടാം ദിവസമായ ഡിസംബർ 17-ന് യു.എൻ ഉദ്യോഗസ്ഥൻ ഡോ. അരുൺ എസ്. ശശി, ഡോ. സുമയ്യ മീറ്റ (സൗത്ത് ആഫ്രിക്ക), ഹരികുമാർ മാന്നാർ എന്നിവർ ക്ലാസുകൾ നയിച്ചു. ആനന്ദൻ ചിറ്റാറിന്റെ വന്യജീവി ഫോട്ടോ പ്രദർശനവും ശ്രദ്ധേയമായി. രണ്ട് ദിവസങ്ങളിലായി നടന്ന അഞ്ച് സമാന്തര സെഷനുകളിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം 102 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമാപന സമ്മേളനം കുസാറ്റ് രജിസ്ട്രാർ പ്രൊഫ. ഡോ. എ.യു. അരുൺ ഉദ്ഘാടനം ചെയ്തു. ഡോ. വാണി എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജിലെ വിവിധ വകുപ്പുകളുടെയും ജീവനക്കാരുടെയും കൂട്ടായ സഹകരണമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ദേവസ്വം ബോർഡ് പരുമല പമ്പ കോളേജിൽ ദ്വിദിന അന്തർദേശീയ കോൺഫറൻസിന്റെ ഉദ്ഘാടനം കേരള അഡീഷണൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ജസ്റ്റിൻ മോഹൻ നിർവഹിക്കുന്നു.
ദേവസ്വം ബോർഡ് പരുമല പമ്പ കോളേജിൽ ദ്വിദിന അന്തർദേശീയ കോൺഫറൻസിന്റെ സമാപന സമ്മേളനം കുസാറ്റ് റെജിസ്ട്രർ പ്രൊ.(ഡോ) എ യു അരുൺ ഉദ്ഘാടനം ചെയ്യുന്നു.

Upcoming Events

guest-rank-lists-26
Guest Rank Lists AY:2026-27
guest-vacancy1
Guest Teacher Vacancy
best-nss-unit
Devaswam Board Pampa College Wins Appreciation for Best NSS Unit.
quotation-medical
Quotaions Invited

Latest News

guest-rank-lists-26
Guest Rank Lists AY:2026-27
guest-vacancy1
Guest Teacher Vacancy
best-nss-unit
Devaswam Board Pampa College Wins Appreciation for Best NSS Unit.
quotation-medical
Quotaions Invited