Skip to main content

DB College

Ramanujan Hall Inaugurated

പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗത്തിൽ പുതുതായി സജ്ജീകരിച്ച ‘രാമാനുജൻ ഹാൾ’ ഉദ്ഘാടനം ചെയ്തു. കോളേജിലെ മുൻ വിദ്യാർത്ഥികളുടെയും മുൻ അധ്യാപകരുടെയും സാമ്പത്തിക സഹായത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ സെമിനാർ ഹാൾ ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോളേജ് ഗണിതശാസ്ത്ര വിഭാഗം സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി.ഡി. സന്തോഷ് കുമാർ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജിന്റെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികൾക്ക് സെമിനാറുകൾക്കും മറ്റും മികച്ച സൗകര്യം ഒരുക്കുന്നതിനും ഈ സംരംഭം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. പരുമലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഡി.ബി. പമ്പാ കോളേജ്, അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാമാനുജൻ ഹാൾ ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി.ഡി. സന്തോഷ് കുമാർ നാട മുറിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു.

Upcoming Events

green-pampa-expo-2026
Green Pampa Renewable Energy Expo 2026
world-space-week
World Space Week Celebration 2026
pampavani
Switching on “Pampavaani” - Our Voice.. Our Radio..
older-persons
Celebrating the International Day for Older Persons

Latest News

green-pampa-expo-2026
Green Pampa Renewable Energy Expo 2026
world-space-week
World Space Week Celebration 2026
pampavani
Switching on “Pampavaani” - Our Voice.. Our Radio..
older-persons
Celebrating the International Day for Older Persons